Advertisment

കോളേജിന് സമീപത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
c

കൽപ്പറ്റ: വയനാട് മീനങ്ങാടിയില്‍ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.

ചെണ്ടക്കുനി പോളിടെക്‌നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കുന്നയാളാണ് പ്രതിയെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. 

എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisment