മു​ത്ത​ങ്ങ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

New Update
YOUTH-ARREST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ.

Advertisment

കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി ചെ​മ്പ്ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഭാ​ഗ​ത്ത് പ​ള്ള​ത്ത് വീ​ട്ടി​ല്‍ അ​ഭി​ന്‍ സൂ​ര്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് 41.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Advertisment