അ​ട്ട​മ​ല വ​ന​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ കാ​ണാ​താ​യി. ഏ​റാ​ട്ടു​കു​ണ്ട് മേ​ഖ​ല​യ്‌​ക്ക് താ​ഴെ നി​ല​മ്പൂ​ര്‍ വ​ന​ത്തിൽ പൊലീസ് പരിശോധന

കാ​ണാ​താ​യ യു​വ​തി പു​റം​ലോ​ക​വു​മാ​യി അ​ധി​കം ബ​ന്ധ​പെ​ട്ടി​രു​ന്നി​ല്ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

New Update
missing child2

വ​യ​നാ​ട് : അ​ട്ട​മ​ല വ​ന​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ കാ​ണാ​താ​യി.

Advertisment

 ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യെ (ശാ​ന്ത) ആ​ണ് കാ​ണാ​താ​യ​ത്. എ​ട്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് ല​ക്ഷ്മി.

ഏ​റാ​ട്ടു​കു​ണ്ട് മേ​ഖ​ല​യ്‌​ക്ക് താ​ഴെ നി​ല​മ്പൂ​ര്‍ വ​ന​മാ​ണ്. ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും വ​നം​വ​കു​പ്പും പോ​ലീ​സും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ഇ​വ​രെ വൈ​ത്തി​രി ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്ക് എ​ത്തി​ച്ചി​രു​ന്നു. പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഉ​ന്ന​തി​യി​ലേ​ക്ക് മ​ട​ങ്ങി.

പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​വ​ര്‍ വ​ന​മേ​ഖ​ല​യി​ലെ ഗു​ഹ​ക​ളി​ലും മ​റ്റും താ​മ​സി​ക്കാ​റു​ണ്ട്. കാ​ണാ​താ​യ യു​വ​തി പു​റം​ലോ​ക​വു​മാ​യി അ​ധി​കം ബ​ന്ധ​പെ​ട്ടി​രു​ന്നി​ല്ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ശ്രേ​യ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഇ​ട​പെ​ട്ട് യു​വ​തി​യു​ടെ മൂ​ന്ന് കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Advertisment