കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ചേലക്കൊല്ലിയിൽ വനംവകുപ്പ് സ്ഥാപിച്ച എഐ വേലിക്ക് സമീപമാണ് കാട്ടാന ചരിഞ്ഞത്. ഷോക്കേറ്റാണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

New Update
wild elephant

പുൽപള്ളി: ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിൽ കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

Advertisment

ചേലക്കൊല്ലി ഭാഗത്താണ് കാട്ടാന ചരിഞ്ഞത്. ചതുപ്പിൽ താണു കിടക്കുന്ന നിലയിലായിരുന്നു കാട്ടാന. 

ചേലക്കൊല്ലിയിൽ വനംവകുപ്പ് സ്ഥാപിച്ച എഐ വേലിക്ക് സമീപമാണ് കാട്ടാന ചരിഞ്ഞത്. ഷോക്കേറ്റാണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment