Advertisment

വയനാട്ടില്‍ ആവേശം വിതറി രാഹുലിന്റെ റോഡ് ഷോ, റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലി; ഇത്തവണയും കൊടിയില്ല !

രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
rahul newsUntitled.jpg

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപകര്‍ന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ.

Advertisment

സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ഗാന്ധി അഭിവാദ്യം ചെയ്തു.

രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്.

അതേസമയം പാര്‍ട്ടി പതാകകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഹുലിന്റെ കഴിഞ്ഞ റോഡ്ഷോയിലും കൊടി ഒഴിവാക്കിയത് വൻ ചർച്ചയായിരുന്നു.

Advertisment