New Update
/sathyam/media/media_files/QuEqIijVaqLg6dYn8zzc.webp)
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനെറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സുഹൃത്ത് രംഗത്ത്. സിദ്ധാർത്ഥനെ തല്ലിയത് മൃഗീയമായിട്ടെന്നാണ് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ.
Advertisment
അവനെ തല്ലിക്കൊന്നതാണ്. അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുത്. പുറത്ത് നല്ലവരായി അഭിനയിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു.
ചിലർ മാധ്യമങ്ങളോട് കാര്യങ്ങൾ പറയാൻ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. അതുകൊണ്ട് തന്നെ തുറന്നുപറയാനുള്ള ബുദ്ധിമുട്ടുണ്ട്. സിൻജോ അടക്കമുള്ളവർ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.