Advertisment

വയനാട് സുഗന്ധഗിരി മരംമുറി കേസ്: ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി

New Update
G

കൽപ്പറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിലെ മരംകൊള്ള കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർ എം.പി സജീവി​നെ സ്ഥലം മാറ്റി. വടകര കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്.

കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിലേക്കും നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള 18 ഉദ്യോഗസ്ഥർക്കുമെതിരെ നടപടി പൂർത്തിയായി.

ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വീടിന് ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. 

Advertisment