Advertisment

ആഗ്രഹം പൂർത്തിയാക്കാതെ പകുതി വഴിയിൽ മടങ്ങി തസ്‌ക്കിയ

New Update
obit fathima thaskiya

വയനാട്: ഇന്നലെ വയനാട്ടില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാത്തിമ തസ്‌ക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനവഴിയിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാമിന്‍റെ മകളാണ് തസ്‌ക്കിയ.

Advertisment

മെഡിക്കൽ മീറ്റിങ്ങുമായി ബന്ധപ്പെട്ട യാത്രയിൽ തസ്‌ക്കിയ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് തഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പ്രഭാഷണ ചാരുതയിലും, സോഷ്യൽ മീഡിയയിലുമെല്ലാം ആക്ടിവായിരുന്നു ഈ 24 കാരി.

ലോകത്തിന്റെ എവിടെയാണെങ്കിലും അവിടങ്ങളിലെ ഒരു രോഗിയെ എങ്കിലും രക്ഷിക്കാൻ സാധിക്കുന്ന ഡോക്ടർ ആയിത്തീരണം എന്നതായിരുന്നു തസ്‌ക്കിയയുടെ ആഗ്രഹം.

 

Advertisment