രാഹുല്‍ ഗാന്ധിയുടെ രാജി പ്രഖ്യാപനം വയനാട്ടില്‍. യാത്ര പറയാനായി രാഹുല്‍ ഉടന്‍ വയനാട്ടിലേയ്ക്ക്

രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനാണ് തീരുമാനം. ഇത് നാലാം തീയതിതന്നെ സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

New Update
rahul newsUntitled.jpg

വയനാട്: രാഹുല്‍ ഗാന്ധി ഉടന്‍ വയനാട്ടിലെത്തും. വയനാടിനോട് യാത്ര പറഞ്ഞ് റായ്ബറേലിയിലേയ്ക്ക് പോകാനാകും രാഹുല്‍ എത്തുക.

Advertisment

രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനാണ് തീരുമാനം. ഇത് നാലാം തീയതിതന്നെ സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനാല്‍ രാഹുല്‍ വയനാട് ഒഴിയും. പക്ഷേ ഇതു സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം വയനാട്ടില്‍ തന്നെ നടത്താനാണ് സാധ്യത. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം എങ്കിലും രാഹുല്‍ ഗാന്ധി ഇതിനോട് യോജിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകും.

വയനാട്ടില്‍ തന്‍റെ പകരക്കാരന്‍ ആരെന്നത് സംബന്ധിച്ച് രാഹുലിന്‍റെ തീരുമാനം തന്നെയാകും പ്രധാനം. കെ മുരളീധരനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെങ്കിലും മുരളി ഉടനൊരു മല്‍സരത്തിന് തയ്യാറായേക്കില്ല. അങ്ങനെ വന്നാല്‍ മണ്ഡലത്തിനുള്ളില്‍ നിന്നൊരാളെ തന്നെ പരിഗണിച്ചേക്കും.

എന്തായാലും രാജി പ്രഖ്യാപനത്തിനായുള്ള രാഹുലിന്‍റെ വയനാട് യാത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും എന്നാണ് സൂചന.

Advertisment