Advertisment

മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റു; വയനാട്ടില്‍ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം

New Update
Untitled-8-Recovered-Recovered-1.jpg

മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു.വയനാട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍ (62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്.

വീട്ടിലെ മോട്ടോറിൽ വെള്ളം വരാത്തതിനെ തുടർന്ന് വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടയിലാണ് ഷോക്കേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. ശിവദാസനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Advertisment