മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണവും ചരിത്രപ്രദർശനവും സമാപിച്ചു

New Update
GANDHI SAMDHI VARACHARANAM  6.2 (3)

കോട്ടയം: കൊച്ചിൻ ബിനാലെ 2025-26ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു. 

Advertisment

സമാപന സമ്മേളനം രജിസ്‌ട്രേഷൻ- പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്തം പ്രസക്തമാണെന്നും സാമൂഹിക സമത്വത്തിനും മാനവമൂല്യങ്ങൾക്കും അത് വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.

വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം ഹാളിൽ നടന്ന ചടങ്ങ് വൈക്കം നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ, നഗരസഭാ ഉപാധ്യക്ഷ സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ചു.  നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഡി. രഞ്ജിത് കുമാർ, നഗരസഭാംഗം റെജിമോൾ പ്രദീപ്, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻചാർജ് എസ്. പാർവതി, വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു, മലയാളം സർവകലാശാല പ്രൊഫ. ഡോ. അനിൽ ചേലമ്പ്ര, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ എന്നിവർ  പങ്കെടുത്തു. ചടങ്ങിൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വൈക്കം ഭാസിയെ നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ ആദരിച്ചു.

Advertisment