New Update
/sathyam/media/media_files/2025/04/03/pxcCJbSeVrRO3Ad29QT9.jpg)
മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് കവാടത്തിനു മുന്നിൽ വാട്ടർ എടിഎം പ്രവർത്തനം ആരംഭിച്ചു. ഒരു രൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭിക്കും. തണുത്ത തോ, തണുക്കാത്തതോ വേണ്ടതെന്ന് തെരഞ്ഞെടുക്കാം.
Advertisment
കടകളിൽ നിന്നും ഒരു ലിറ്റർ വെള്ളം വാങ്ങണമെങ്കിൽ ഇരുപതു രൂപ കൊടുക്കണം. ഒട്ടേറെ യാത്രക്കാരും വിനോദസഞ്ചാരികളും പഞ്ചായത്ത് ഓഫീസിൽ എത്തുന്നവരും ഈ സേവനം ഉപയോഗ പ്രദമാക്കുന്നതായി പരിസരത്തെ ചായക്കടക്കാരൻ മുരുകൻ പറഞ്ഞു. ഒരു രൂപ നാണയം ഇല്ലാത്തവർക്ക് നാണയം നൽകുന്ന സേവനവും മുരുകൻ ചെയ്യുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബിനോയ്, അഞ്ജു ജയൻ, ലീല ശിവദാസ് തുടങ്ങിയവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us