/sathyam/media/media_files/2026/03/05/52cb7d6b-ad57-409a-abcd-1fb18ff2a0ab-2026-03-05-14-11-56.jpg)
ആലപ്പുഴ മണപ്പുറം : ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിക്ക് ആരംഭം കുറിച്ച മുൻ ജില്ലാ കളക്ടറും ഇപ്പോൾ ആന്ധ്രപ്രദേശ് പഞ്ചായത്ത് രാജ് റൂറൽ ഡെവലപ്മെന്റ് കമ്മീഷണറുമായ വി. ആർ. കൃഷ്ണ തേജ ഐ.എ.എസ്. മണപ്പുറം സെന്റ് തെരേസാസ് സ്കൂളിന് ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മയുമായി ബന്ധപ്പെട്ട നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് നൽകിയ പ്രത്യേക പ്രശംസാ പത്രം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ.എ.എസിൽ നിന്ന് സ്കൂൾ മാനേജർ ഫാ. ജെയിംസ് പുതുശ്ശേരി സി.എം.ഐ., ഹെഡ്മിസ്ട്രസ് റെജി എബ്രഹാം, ഒരുപിടി നന്മ കോർഡിനേറ്റർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി സി.എം.ഐ.,അസിസ്റ്റന്റ് കോർഡിനേറ്റർ ലിംസോ പൗലോസ്, പി. ടി. എ. പ്രസിഡന്റ് ദിപു എസ്. പിള്ള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
/filters:format(webp)/sathyam/media/media_files/2026/03/05/170ad2c0-1ccc-4b4f-aeb2-6e3e4d4c9e39-2026-03-05-14-12-25.jpg)
"ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ" പദ്ധതി 2023-ൽ കൃഷ്ണ തേജ ഐഎഎസ് ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന കാലത്ത് ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു.ജില്ലാ ഭരണകൂടം സ്കൂളിന് നൽകിയ 10 കുടുംബങ്ങൾക്ക് കുട്ടികൾ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ നൽകിക്കൊണ്ടാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും പി.ടി.എയുടെയും സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചത്.
കുട്ടികളിൽ പങ്കുവയ്ക്കലിന്റെയും പരിചരണത്തിന്റെയും മൂല്യങ്ങൾ അവരുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നന്മയിൽ വളരാനും, ഈ മൂല്യങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ കാതൽ. മണ്ണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ ഈ പദ്ധതിയിൽ പങ്കെടുത്ത് അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നത് അഭിനന്ദനീയമാണ്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച ഈ പദ്ധതി 2026 ഫെബ്രുവരിയിൽ മൂന്നുവർഷം പൂർത്തിയാക്കി വിജയകരമായി തുടരുന്നു എന്നറിയാൻ സാധിച്ചതിൽ വളരെയേറെ അഭിമാനവും സന്തോഷവും കളക്ടർ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/05/471e451a-06ed-4fc3-ab54-b25634b46893-2026-03-05-14-13-34.jpg)
സുരക്ഷക്കായി ഒരു മണിക്കൂർ "സുരക്ഷിത് മാർഗ്ഗ് " എന്ന പേരിൽ ട്രാഫിക് നിയന്ത്രണം അധ്യാപകരുടേയും വിദ്യാർഥികളുടേയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികളെ സുരക്ഷിതരായി സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യിച്ച് വിടുന്ന റോഡ് സുരക്ഷയുടെ
500 ദിനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിനുള്ള പ്രത്യേക മെമെന്റോയും ആലപ്പുഴ ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ അധികൃതരും സിസ്റ്റർ അനുപമ, ഹരികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഷാജു സി.ആറിന്റെ ആശയമായിരുന്നു
ഈ പദ്ധതി പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പങ്കുവയ്ക്കലിന്റെയും സുരക്ഷിതത്വത്തിന്റെയും മൂല്യങ്ങൾ പഠിക്കുകയും സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാൻ കുട്ടികൾക്ക് കഴിയട്ടെ
എന്ന് ആശംസിക്കുകയും. കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും,അനധ്യാപകരെയും, പിടിഎ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us