തലശ്ശേരി: എ ഐ സി സി - ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡിപ്പാർട്ട്മെന്റ് കൺവീനറും എഴുത്തുകാരനും ഫിലിം മേക്കറുമായ മൻസൂർ പള്ളൂരിന്റെ മകൻ ഷാസിൽ മൻസൂറും പാനൂരിലെ പൊയിൽ വീട്ടിൽ ഷംസുദ്ദീൻ പൊയിലിന്റെ മകൾ നഹ സർവിനുമായുള്ള വിവാഹം മാഹി കക്കാട്ട് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മാഹി എം എൽ എ രമേഷ് പറമ്പത്ത്, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി, നോർക്ക ഡയറക്ടർ ജെ കെ മേനോൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, എ ഐ സി സി മെമ്പർ വി എ നാരായണൻ , കെ പി സി സി മെമ്പർ സജീവ് മാറോളി ,പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ,എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ്, മാതൃഭൂമി സബ് എഡിറ്റർ പി പി ശശീന്ദ്രൻ, മാധ്യമം എഡിറ്റർ വി എം ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് എഡിറ്റർ പി ഐ നൗഷാദ്കി എന്നിവരും
കിസാൻ കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ സൂസി രാജ്,മൈനോരിറ്റി കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ, കെ പി സി സി സിക്രട്ടറി പി എ സലീം, കണ്ണൂർ മുൻ മേയർ ടി ഒ മോഹൻ , ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ , ഒ ഐ സി സി നേതാവ് ഹക്കീം പാറക്കൽ, മന്നാർ അബ്ദുൽ ലത്തീഫ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു