മർകസ് ജാസ്മിൻ വാലി അഡ്മിഷൻ ആരംഭിച്ചു

New Update
hfukyt

കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെയാണ് പഠന സൗകര്യമുള്ളത്. 

Advertisment

ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ കേരള സിലബസ്, സി ബി എസ് ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പിജി തലത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്‌സുകളുണ്ട്. കൂടാതെ ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സ് (പി പി ടി ടി സി, ഫാമിലി കൗൺസലിംഗ്) പഠന സൗകര്യവുമുണ്ട്.


 ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തിൽ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04952800924, 9072500408

Advertisment