New Update
/sathyam/media/media_files/2025/10/22/kazhakkoottam-technopark-2025-10-22-20-34-45.jpg)
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 19 ന് ടെക്നോപാര്‍ക്കില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പിആര്‍എസ് ആശുപത്രിയുമായി സഹകരിച്ച് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ ക്യാമ്പസിലെ തേജസ്വിനി ബില്‍ഡിംഗില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കും. ടെക്നോപാര്‍ക്കില്‍ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്ന ഐടി ജീവനക്കാരുടെ ഹൃദയാരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഡോക്ടര്‍മാരുടെ സൗജന്യ സേവനം, ഇളവുകളോടെ പ്രത്യേക ആരോഗ്യ പാക്കേജുകള്‍, ആരോഗ്യകരമായ ജീവിതശൈലി നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്യാമ്പില്‍ ലഭ്യമാണ്.
രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://forms.gle/s4URzm9Hv6EoXqi59.
കൂടുതല്‍ വിവരങ്ങള്‍ക്ക്: നിധീഷ് (9495514030).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us