New Update
/sathyam/media/media_files/2024/10/23/zcdhZpPvGLiPTFfCf9eY.jpg)
ആലപ്പുഴ: ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി നവംബര്‍ 24, 25 തീയതികളില്‍ ആലപ്പുഴ പുന്നപ്രയില്‍ സ്ഥിതിചെയ്യുന്ന മില്‍മ സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡെയറി പൊതുജന സന്ദര്‍ശനത്തിന് തുറന്നു കൊടുക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശന സമയം.
പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡെയറിയിലെ പ്രവര്‍ത്തനക്രമങ്ങളും അടുത്തറിയാനുള്ള അപൂര്‍വ്വ അവസരം ഈ ദിവസം ലഭ്യമാകുന്നതാണ്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.
ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നാണ് രാജ്യം ദേശീയ ക്ഷീരദിനം ആചരിക്കുന്നത്. ഈ സന്ദര്‍ശന ദിനങ്ങള്‍ ക്ഷീരമേഖലയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും സാധിക്കും.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us