കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മണ്ണൂർ കാഞ്ഞിരംപാറ സ്വദേശിയുടെ വീട് മന്ത്രി കെ. കൃഷ്ണൻ കുട്ടി സന്ദർശിച്ചു

author-image
ജോസ് ചാലക്കൽ
New Update
906c22c2-be93-488a-8b3b-a793cdde267a

മണ്ണൂർ : കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ റിഷി വില്ലയിൽ റിയ, മകൾ ടൈറ എന്നിവരുടെ  വീട് മന്ത്രി കെ. കൃഷ്ണൻ കുട്ടി സന്ദർശിച്ചു . കഴിഞ്ഞ ആഴ്ചയാണ് കെനിയയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരിച്ചത്   

Advertisment

റിയ, മകൾ ടൈറ എന്നിവരുടെ മൃതദേഹം റിയയുടെ ഭർത്താവ് ജോയലിന്റെ നാടായ കോയമ്പത്തൂർ പോത്തന്നൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലാണ് സംസ്കാരിച്ചത് . മണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷമാണു കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.