/sathyam/media/media_files/2026/02/22/08f987e7-54f8-42b5-8c0e-950cf537cdd4-2026-02-22-21-12-18.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവന്നിരുന്ന സോൺ ലീഡേഴ്സ് മീറ്റ്, ഭാരവാഹി സംഗമം സമാപിച്ചു. സമാപനയോഗം കുന്നത്തൂർമേട് കരയോഗ ഹാളിൽ യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ ഭാരവാഹികളായ ആർ ബാബു സുരേഷ്,അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, വി രാജമോഹനൻ,എ അജി, കെ പ്രദീപ് കുമാർ, രമേഷ് അല്ലത്, കെ നന്ദകുമാർ, എം വത്സകുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, വത്സല പ്രഭാകർ,വി നളിനി, സുനിത ശിവദാസ്, ജയന്തി മധു, കുന്നത്തൂർ മേട് കരയോഗം പ്രസിഡന്റ് ശിവശങ്കരൻ നായർ, സെക്രട്ടറി ചന്ദ്രശേഖരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
കരയോഗങ്ങളിൽ നിന്ന് ശേഖരിച്ച ജന്മനക്ഷത്രക്കാണിക്കയുടെ സമർപ്പണവും സമ്മേളനത്തിൽ നടന്നു. മൂന്നുവർഷങ്ങൾ കൊണ്ട് താലൂക്കിലെ കരയോഗ അംഗങ്ങളെ മുഴുവനായി ഭഗവത്ഗീത ജ്ഞാനം ഉള്ളവരായി തീർത്തുകൊണ്ട് സമ്പൂർണ്ണ ഗീതാജ്ഞാനം കൈവരിക്കുന്ന സമുദായമായി താലൂക്കിലെ നായർ സമുദായത്തെ മാറ്റുന്ന പരിപാടികൾക്ക് യോഗം രൂപം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us