New Update
/sathyam/media/media_files/2026/02/03/1d19818b-28c8-4756-9052-ca38eca52819-2026-02-03-18-26-02.jpg)
ഇടുക്കി: മഹാരാഷ്ടയിലെ പൂനയിൽ വച്ചു നടന്ന 8-ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ ബേബി വർഗ്ഗീസ് 5 സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി.
Advertisment
400 മീറ്റർ ഫ്രീ സ്റ്റൈയിൽ 50 മീ200 മീ. ബ്രെസ്റ്റ് സ്ട്രോക്ക് , 200 മീ .ഫ്രീ സ്റ്റൈയിൽ റിലെ, 200 മീ മെഡ്‌ലെ റിലെ എന്നിവയിലാണ് ബേബി വർഗ്ഗീസ് സ്വർണ്ണം നേടിയത്.
തൃശ്ശൂരിൽ വച്ചു നടന്ന കേരള മാസ്റ്റേഴ്സ് ഗെയിംസ് നീന്തൽ മത്സരത്തിലും ബേബി വർഗ്ഗീസ് 5 സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.
വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ മുഖ്യ പരിശീലകനും, കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റും ഇടുക്കിജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റുമാണ് ബേബി വർഗ്ഗീസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us