New Update
/sathyam/media/media_files/2025/12/17/0020b67f-62ff-4532-9225-00b70c37807d-2025-12-17-18-39-17.jpg)
കോഴിക്കോട്: കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് - ഫറോക്ക് എ.ആർ. യു സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പെൻഷൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ ഉദ്ഘാടനം ചെയ്തു. പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.
Advertisment
മുതിർന്ന പെൻഷൻകാരായ പി. സുന്ദരൻ, സി.വി. രാജഗോപാലൻ, ദാസൻ കെ.പി. എന്നിവരെ ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയനും സംസ്ഥാന സെക്രട്ടറി സി. അരവിന്ദാക്ഷനും ഷാൾ അണിയിച്ച് ആദരിച്ചു. ഉത്തര മേഖല മെമ്പർഷിപ്പ് കാമ്പയിൻ കമ്മിറ്റി കൺവീനർ കെ.വിജയൻ, സി അരവിന്ദാക്ഷൻ, കെ. സുരേഷ് ബാബു, പി.സുധാകരൻ, അനീഷ് കുമാർ.ടി. , പി.വൈരമണി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങൾക്ക് ഓൺലൈൻ വഴി മസ്റ്ററിംഗ് നടത്തി. പി.ഐ.അജയൻ, 9446407893.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us