/sathyam/media/media_files/2026/03/02/1-1-2026-03-02-17-20-38.jpg)
കുരീപ്പള്ളി: നവജീവൻ അഭയകേന്ദ്രം സംഘടിപ്പിച്ച ഇഫ്‌താർ സംഗമം മാനവികതയുടെ വിളംബരമായി മാറി. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി പി.സി. വിഷ്ണുനാഥ് എം എൽ എ ഉത്ഘാടനം ചെയ്തു.ഏരിയ രക്ഷാധികാരി അനീഷ് യൂസുഫ് അദ്ധ്യക്ഷത വഹിച്ചു
പരിപാലന സമിതിയംഗം ഇ കെ സിറാജ് റമദാൻ സന്ദേശം നൽകി. മനുഷ്യൻ തന്റെ ശുദ്ധപ്രകൃതിയിലേക്ക് മടങ്ങാനുള്ള അവസരമാണ് റമദാൻ വ്രതമെന്നും മുഴുവൻ മതദർശനങ്ങളും മുന്നോട്ടുവയ്ക്കുന്ന വ്രതാനുഷ്ഠനത്തിന്റെ പൊരുൾ ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ബീനാ നാസിമുദീൻ ലബ്ബ,ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം,മെഡിസിറ്റി ചെയർമാൻ എ.അബ്ദുൽ സലാം,മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ.മുസമ്മിൽ,മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം എ ൽ നിസാമുദീൻ,നെടുമ്പന പഞ്ചായാത്ത് അംഗങ്ങളായ എം വേണുഗോപാൽ,എസ് ഷമീർ,ഷെഫീന ഹാഷിം,കുരീപ്പള്ളി സലിം,കണ്ണനല്ലൂർ സമദ്,മുട്ടയ്ക്കാവ് മഹല്ല് പ്രസിഡണ്ട് നാസിമുദീൻ,കണ്ണനല്ലൂർ മഹല്ല് സെക്രട്ടറി റഫീഖ് മാവിളയിൽ,ഡോ.രശ്മി ജി ആർ, ഡോ.അശോകൻ,എന്നിവർ സംസാരിച്ചു.നവജീവൻ വെൽഫെയർ ഓഫീസർ ഷാജിമു സ്വാഗതവും റസിഡന്റ് മാനേജർ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us