തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണം: കേരള ലോക്കൽ സെൽഫ് ഗവൺമെൻ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ

author-image
ജോസ് ചാലക്കൽ
New Update
KLEO

പാലക്കാട്: സർക്കാർ മേഖലയിലും പ്രത്യേകിച്ച് സ്വകാര്യമേഖലയിലും  തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ നിരവധി പ്രതിസന്ധികൾ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കേരള ലോക്കൽ സെൽഫ് ഗവൺമെൻ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ( കെ.എൽ. ഇ. ഒ.)പാലക്കാട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

ലോക വനിതാ ദിന ആചരണത്തിൻ്റെ ഭാഗമായി  വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തി. കേരള പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 


കെ.എൽ. ഇ. ഒ . സംസ്ഥാന വർക്കിങ്ങ്  പ്രസിഡൻ്റ് എസ്. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് മധു. എസ് ., ജില്ലാ സെക്രട്ടറി  ലളിത. സി. , കെ.പി. ഇ. ഒ . മുൻ ജില്ലാ സെക്രട്ടറി രാജശേഖർ. എസ്., മുൻ സംസ്ഥാന സെക്രട്ടറി പി.വി. സഹദേവൻ, സായിറാം കുമാർ . പി  രമേഷ്കുമാർ . എം , സനൽകുമാർ. ആർ., മുരുകേശ്. സി.കെ., ഷോബിത. കെ.എ., സായ് രാജ് അഖിലേഷ്. എം എന്നിവർ പ്രസംഗിച്ചു. 

പൊതുസ്ഥലംമാറ്റം നടപടികൾ ഉടൻ ആരംഭിക്കുക , എഫ് .ടി  .എസ് . മാരുടെ സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരവാഹികൾ. സി. കെ . മുരുകേശ് (പ്രസിഡൻ്റ്  ), രാജേശ്വരി . ജി ( സെകട്ടറി) ഷോബിത. കെ . എ ( ട്രഷറർ) രേഖ. വി.( വൈസ് പ്രസിഡൻ്റ്) സുജീഷ് . എസ് .( ജോ . സെകട്ടറി) എന്നിവർ രംഗത്തെത്തി 

Advertisment