Advertisment

കോൺഗ്രസ് എസ് വയനാട് ജില്ലാ നേതൃയോഗം കൽപ്പറ്റയിൽ നടന്നു; എൻ,പി.രജിത്ത് ജില്ലാ പ്രസിഡണ്ട്

author-image
ഇ.എം റഷീദ്
New Update
wayanad n p renjith

വയനാട് : കോൺഗ്രസ് എസ് വയനാട് ജില്ലാ നേതൃയോഗം കൽപ്പറ്റ എം ജി ടി ഹാളിൽ ചേർന്നു. യോഗത്തിൽ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടും  രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫ് കാര്യപരിപാടികൾ ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങളും വിശദീകരിച്ചു. 

Advertisment

ഇടതുമുന്നണിയുടെ തുടർഭരണം എന്നുള്ളത് തുടർച്ചയായ ഭരണമാക്കി മാറ്റണമെന്നും. ഇടതുമുന്നണിയുടെ ഭരണം ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ജില്ലാ കമ്മിറ്റിയുടെ പുനസംഘടനയുടെ ഭാഗമായി  എൻ,പി.രജിത്തിനെ വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. 

യോഗത്തിൽ കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി  ഐ,ഷിഹാബുദ്ദീൻ. എഐസിസി മെമ്പർ വി,വി സന്തോഷ് ലാൽ എന്നിവർ സംബന്ധിച്ചു.

Advertisment