റിപ്പബ്ലിക്ക് ദിനത്തിൽ -ഇഗ്നോ വിദ്യാഭ്യാസ കോൺക്ലേവ് നടത്തി. സെന്റർ ഡയറക്ടർ മുഹമ്മദ് മുബാറക് റിപ്പബ്ലിക്ക് സന്ദേശം നൽകി

New Update
20260126_123038

പാലക്കാട്‌ : കേരള സ്റ്റേറ്റ് എം എസ് എം ഇ ,റൂട്രോണിക്‌സ് , ഇഗ്നോ സ്റ്റഡി സെന്റർ എമിനന്റ്-വടക്കഞ്ചേരി ദാറുൽ ഹുദ കാമ്പസിൽ സെന്റർ ഫോർ ബിഹേവിയറൽ സയൻസ് സംഘടിപ്പിച്ച റിപ്പബ്ലിക്ക്  ദിന-ഇഗ്നോ വിദ്യാഭ്യാസ കോൺക്ലേവ് സമുചിതമായി ആഘോഷിച്ചു.സെന്റർ ഡയറക്ടർ മുഹമ്മദ് മുബാറക്കിന്റെ നേതൃത്വത്തിൽ ദേശിയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നൽകി. അഷ്ബിൻ,സഹീദ,ശ്രീജ എന്നിവർ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് സംസാരിച്ചു.

Advertisment

  കോൺക്ലേവിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ യൂ ജി സി സ്വയം ,ഇ -വിദ്യ ,കേരള സ്റ്റേറ്റ് എം എസ് എം ഇ , റൂട്രോണിക്സ് , lഇഗ്നോ  കോഴ്സുകളിൽ രജിസ്ട്രേഷൻ നൽകി.സീഡ് ട്രസ്റ്റ് കേരള ചെയർപേഴ്സൺ സഹീദ കൺവൊക്കേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കേരള സ്റ്റേറ്റ് എം എസ് എം ഇ യുടെ സിഇഒ അഫ്നിദ മുഫീദ് വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കേരള സർക്കാരും ഇന്ത്യാ സർക്കാരും പൂർണ്ണമായി അംഗീകരിച്ച നൂറുകണക്കിന് എം എസ് എം ഇ കോഴ്സുകളിലെ ഉയർന്ന തൊഴിൽ അവസരങ്ങളും നോർക്ക അറ്റസ്റ്റേഷൻ ലഭ്യതയും അവർ വിശദീകരിച്ചു.

റൂട്രോണിക്സ്  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സിഇഒ ഹോസ്പിറ്റൽ മേഖലയിലെ എഴുപത്തിയഞ്ചിൽ പരം ജോബ് ഓപ്ഷനുകളും മെഡിക്കൽ കോഡിംഗിലെ വേഗത്തിലുള്ള ജോലിസാധ്യതയും, ഒന്നരക്കൊല്ലത്തിൽ ഇന്റേൺഷിപ്പോടുകൂടിയുള്ള, ഇന്ത്യാക്കകത്തും വിദേശത്തും  ഉയർന്ന ജോലി ഉറപ്പും വിശദീകരിച്ചു.പി എസ് സി  അംഗീകൃത പ്രീ-പ്രൈമറി രണ്ടു  വർഷ കോഴ്സിന് 30% സർക്കാർ ഫീസ് കൺസഷൻ ലഭ്യമാണെന്ന് എ ടി സി  ഡയറക്ടർ വ്യക്തമാക്കി.  കൂടുതൽ വിവരങ്ങൾക്ക് 7012461727. www.cbskerala.in 

Advertisment