New Update
/sathyam/media/media_files/2025/01/03/4g7boHd8CyNy5aKSISqG.jpg)
കൊണ്ടോട്ടി : സംഘടിത സകാത്ത്, ആരാധന, ക്ഷേമം, ശാക്തീകരണം എന്ന വിഷയത്തെ മുൻനിർത്തി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കൊണ്ടോട്ടി ചുക്കാൻ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത് .
Advertisment
സമ്മേളനത്തിൽ ഇസ്‌ലാമിലെ ആരാധനകൾ, വിശേഷിച്ചും സകാത്ത് പോലുള്ളവയുടെ ആത്മീയ-സാംസ്കാരിക-സാമൂഹിക മാനങ്ങളെ സ്പർശിക്കുന്ന സംസാരങ്ങളും ചർച്ചകളും നടക്കും.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി, ഇത്തിഹാദുൽ ഉലമ വൈസ് പ്രസിഡൻറ് ഡോ.ഇൽയാസ് മൗലവി, ഡോ. അബ്ദു നസീർ മലൈബാരി, സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് സാബിക് വെട്ടം, സെക്രട്ടറി അൻഫാൽ ജാൻ തുടങ്ങിയവർ പങ്കെടുത്തു .