പൊന്നാനി എം.ഐഹൈസ്കൂൾ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി. സൈതുട്ടി മാസ്റ്റർ നിര്യാതനായി

New Update
saithutti master

പൊന്നാനി: ദീർഘ കാലം പൊന്നാനി എം.ഐ. (മഊനത്തുൽ ഇസ്ലാം സഭ) ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ (89) പാടാരിയകം മരണപ്പെട്ടു.  പൊന്നാനി വലിയ ജുമഅ ത്ത് പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.
MSS രൂപം കൊണ്ടത് മുതൽ പൊന്നാനിയിൽ നിരവധി വർഷക്കാലം വിവിധ ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ചോഴി മാടത്തിൽ ഖദീജ

Advertisment

മക്കൾ : സി.മുജീബ് റഹ്‌മാൻ, (റിട്ട: അസി: മാനേജർ, കേരള ഗ്രാമീൺ ബാങ്ക്) സി.ഹബീബ് റഹ്‌മാൻ, ( റിട്ട: ജനറൽ മാനേജർ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ) സി.ഹാഫിസ് റഹ്‌മാൻ (അജ്മാൻ) സുബൈദ, സി. ഫൗസിയ ( റിട്ട: എം.ഐ. ഹൈ സ്ക്കൂൾ അധ്യാപിക). സഹോദരൻ : പി. അബ്ദുൾ മജീദ് (റിട്ട: സൗദി എയർലൈൻസ്, ജിദ്ദ )

ജാമാതാക്കൾ: എ.എം. മുഹമ്മത് സാലിഹ്, കെ.വി.ബദറുദ്ധീൻ, പി.വി.സൈന, ടി.കെ.നഫീസു, ഷീബ ഹാഫിസ് (അധ്യാപിക, എം.ഐ. ബോയ്സ്) '' മയ്യത്ത് '' പൊന്നാനി ജെ.എം. റോഡിലുള്ള ചോഴിമാടം ഹൗസിൽ. ഖബറടക്കം തിങ്കളാഴ്ച ളുഹർ നമസ്കാരത്തിന് മുൻപ്  പൊന്നാനി വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Advertisment