Advertisment

പഞ്ചായത്ത് ഭരണസമിതിക്ക് താക്കീതായി കോൺഗ്രസിന്റെ പ്രതിഷേധം ; പ്രക്ഷോഭ മാർച്ച് ഡിസിസി മെമ്പർ സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു

New Update
33

മണ്ണാർക്കാട് :കരിമ്പ ഗ്രാമപഞ്ചായത്തിലെ സിപിഎം ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനും എതിരെ എന്ന മുദ്രാവാക്യവുമായി കരിമ്പ ഗ്രാമപഞ്ചായത്തിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ മാർച്ച് നടത്തി.

Advertisment

സാമൂഹ്യ ക്ഷേമപെൻഷൻ കുടിശിക കൊടുത്ത് തീർക്കുക, കെട്ടിട നികുതി വർദ്ധനവ് പിൻവലിക്കുക,പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക,

ലൈഫ് ഭവന പദ്ധതി കാലതാമസം അവസാനിപ്പിക്കുക,ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക,തെരുവ് വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുക,എസ് സി-എസ് ടി വിഭാഗത്തിൻ്റെ വിവാഹ ധന സഹായം ഉടൻ കൊടുക്കുക, പഞ്ചായത്ത് ഗ്രൗണ്ട് പണിയിലെ അപാകതകൾ പരിഹരിച്ച് കളിസ്ഥലം ഉടൻ തുറന്നുകൊടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രക്ഷോഭ മാർച്ച്‌.ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.

പിണറായി സർക്കാരിന്റെ വകുപ്പുകൾ ഓരോന്നും പരാജയമാണ്.ജീവനക്കാര്‍ക്ക് നല്‍കാനുള്ള അവകാശപ്പെട്ട ആനുകൂല്യം കൊടുത്തിട്ടില്ല.സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറയുമ്പോഴും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല.സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം അമിതമായ ഫീസും അന്യായ നികുതിയും ഈടാക്കുന്നു, ഉദ്‌ഘാടകൻ പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി.എം.നൗഷാദ് അധ്യക്ഷനായി.കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.ഷൈജു,ആന്റണി മതിപ്പുറം,എം കെ മുഹമ്മദ് ഇബ്രാഹിം,സി കെ മുഹമ്മദ് മുസ്തഫ,രാജിപഴയകളം,ഉമൈബാൻ,നവാസ് മുഹമ്മദ്,മുഹമ്മദ് അസ്ലം,സാബു ജോസഫ്,ഷിനു പുത്തൻപുരക്കൽ,എൻ പി രാജൻ,ഉസ്മാൻ,സിഎം.മാത്യു,ലത,ബിന്ദുപ്രേമൻ,അനിത,നീതുസുരാജ്,ഷാജഹാൻ,യൂനുസ്,മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.കെ.കെ.ചന്ദ്രൻ സ്വാഗതവും ജയ്സൺചാക്കോ നന്ദിയും പറഞ്ഞു.

Advertisment