Advertisment

ലഹരിക്കെതിരെ അണിചേരാം; പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു

New Update
3

പാലക്കാട് :കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അവർകൾ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ വിവിധ സഹായ സംവിധാനങ്ങളെ കുറിച്ചും ലഹരിക്കെതിരെ അണിചേരാം ആർക്കും പാടാം എന്ന മ്യൂസിക് കോമ്പോയും ഉദ്ഘാടനം ചെയ്തു.

Advertisment

സ്ത്രീ സുരക്ഷയെ സംബന്ധിച്ചും തിരക്കിനിടയിൽ സ്വർണാഭരണങ്ങൾ സംരക്ഷിക്കുന്നതിനായി സേഫ്റ്റി പിന്നിലൂടെ സേഫ്റ്റി എന്ന പ്രോജക്ടും ഇതിനോടൊപ്പം വിശദീകരിച്ചു.

പരിപാടിയിൽ പാലക്കാട് അഡിഷണൽ സൂപ്രണ്ട് പോലീസ് ഷാഹുൽ ഹമീദ് ഐപിഎസ്,  നാർക്കോട്ടിക് സെൽ ഡി വൈ എസ് പി.മനോജ് കുമാർ ആർ, ഇൻസ്പെക്ടർ ഓഫ് പോലീസ് ടൗൺ നോർത്ത് സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുനിൽ എം, ജനമൈത്രി എഎസ്ഐ ആറുമുഖൻ, ബീറ്റ് ഓഫീസർമാരായ സുധീർ കെ സജിത്ത് ,ശിവകുമാർ പി, വിനോദ്,സായൂജ്,അൻസൽ നോർത്ത് സമിതി മെമ്പർമാരായ വരദം ഉണ്ണി,റാഫി ജൈനിമേട് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൾ പതിനാറാം തീയതി രാത്രി 10 മണി വരെ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment