/sathyam/media/media_files/2026/02/08/palakkad-job-fesst-2026-02-08-00-59-25.jpeg)
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ യുവതികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ കെ. ശാന്തകുമാരി എം.എല്‍.എ വിതരണം ചെയ്തു.
സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി മികച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് മുഖേന തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പത്ത് മാസത്തെ പരിശീലനം നല്‍കിയത്.
18-24 വയസ്സ് പ്രായമുള്ള, പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി നടത്തിയ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 18 പേര്‍ക്കാണ് നിയമനം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം. ഷമീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍.ടി.ടി.എഫ് പ്രിന്‍സിപ്പല്‍ വി.എം സരസ്വതി കോഴ്‌സ് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന ജോയ്, ധന്യ, സെക്രട്ടറി രാമന്‍കുട്ടി, ഫിനാന്‍സ് ഓഫീസര്‍ അനില്‍കുമാര്‍, എന്‍.ടി.ടി.എഫ് സീനിയര്‍ ഓഫീസര്‍ വികാസ് പാലേരി എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us