Advertisment

കോൺഗ്രസ്-എം കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ-കെ.എം.മാണിയുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

New Update
6

മണ്ണാർക്കാട് :മുൻ മന്ത്രി കെ.എം.മാണിയുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം

കേരള കോൺഗ്രസ്-എം കാരുണ്യ ദിനമായി ആചരിച്ചു വരുന്നതിന്റെ  ഭാഗമായി കേരള കോൺഗ്രസ്-എം കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിയ്യക്കുറിശ്ശി ഫെയ്ത്ത് ഇന്ത്യാ സ്പെഷ്യൽ സ്കൂളിൽ അന്നദാനവും ജന്മദിന പ്രഭാഷണവും നടത്തി.

പാവപ്പെട്ടവരെയും കർഷക സമൂഹത്തെയും ചേർത്തുപിടിച്ച ഭരണതന്ത്രജ്ഞൻ ആയിരുന്നു കെഎം മാണി.ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായി ജയിച്ചു വന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം കരുണയും സഹാനുഭൂതിയും ചേർത്തുവച്ച ഉജ്ജ്വല നേതാവായിരുന്നു.

പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിന് അത്താണിയായി കാരുണ്യ ചികിത്സ പദ്ധതി നടപ്പാക്കിയ അദ്ദേഹം തുടക്കംമുതൽ മരിക്കുന്നതുവരെയും സജീവമായും ചടുലതയോടും പാവങ്ങൾക്കും കർഷക സമൂഹത്തിനും വേണ്ടി ഇടപെട്ട വ്യക്തിയായിരുന്നുവെന്ന് പ്രസംഗകർ പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി

അഡ്വ.ജോസ് ജോസഫ് കാരുണ്യ ദിനം പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ കെ പി എസ് പയ്യനടം ജന്മദിന സന്ദേശം നൽകി. 

മണ്ഡലം പ്രസിഡന്റ്  ആനന്ദ്.കെ.ഫിലിപ്പ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു,രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ഫെയ്ത്ത് ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ രജനി ടീച്ചർ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സൗമ്യ നന്ദിയും പറഞ്ഞു

Advertisment