Advertisment

മനസ്സ് നന്നായാൽ സൗന്ദര്യം താനെ രൂപപ്പെടും :ഡോ.ശ്രീലക്ഷ്മി പ്രദീപ് ;എം.എ.പ്ലൈ ഫൗണ്ടേഷൻ, മേഴ്‌സി കോളേജ് സംയുക്തമായി ആരംഭിച്ച സൗജന്യ ബ്യൂട്ടീഷൻ കോഴ്സിന്റെ ഉദ്ഘാടനം നടത്തി

66666

പാലക്കാട്‌ :മനസ്സ് നന്നായാൽ സൗന്ദര്യം താനെ രൂപപ്പെടുമെന്ന്  മലബാർ സൗന്ദര്യ റാണി ഡോ. ശ്രീലക്ഷ്മി പ്രദീപ് അഭിപ്രായപ്പെട്ടു. എം.എ. പ്ലൈ ഫൗണ്ടേഷനും മേഴ്‌സി കോളേജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ് ഇഡി ക്ലബ്ബും സംയുക്തമായി ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ ബ്യൂട്ടീഷൻ കോഴ്സിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

ബാഹ്യ സൗന്ദര്യത്തിനേക്കാൾ ആന്തരിക സൗന്ദര്യമാണ് ഉണ്ടാകേണ്ടതെന്നും മനുഷ്യത്വവും കാരുണ്യ മനസ്സും സഹായമനസ്കതയും ഒത്തുചേർന്ന  മനുഷ്യരിൽ യഥാർത്ഥ സൗന്ദര്യം നിഴലിക്കുകയുള്ളൂവെന്നും ഇത്തരം കോഴ്സുകൾ സ്വായത്തമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി തൊഴിൽ സാധ്യതകൾ രൂപപ്പെടുമെന്നും അവർ പറഞ്ഞു.

മേഴ്‌സി കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജോറി ടി എഫ്,എം.എ. പ്ലൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ, വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ലൗലി എൻ എം,ഡിപ്പാർട്ട്മെന്റ് മേധാവി രമ്യ ജോൺ, വിനി  എ വി, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.



Advertisment