പാലക്കാട് ജില്ല ഫുട്ബോൾ പ്ലെയേഴ്സ് വെൽ ഫെയർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

author-image
ജോസ് ചാലക്കൽ
New Update
Football Players Welfare Association

പാലക്കാട്: ജില്ല ഫുട്ബോൾ പ്ലെയേഴ്സ് വെൽ ഫെയർ അസോസിയേഷൻ പാലക്കാടിന്റെ വാർഷീക പൊതുയോഗം പ്രസിഡന്റ് അഡ്വ: സ്റ്റാന്റലി ജയിംസ് ഉദ്ഘാടനം ചെയ്തു. കല്യാൺ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് പ്രിയേഷ് ലാൽ അദ്ധ്യക്ഷനായി. 

Advertisment

മുൻ കാല ഫുട്ബോൾ താരങ്ങളായ പതിനേഴ് പേരെ പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. അവശതയനുഭവിക്കുന്ന രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വെൽഫെയർ ഫണ്ട് കൈമാറി. മൺമറഞ്ഞ താരങ്ങൾക്കുവേണ്ടി അനുശോചിച്ചു.

Football Player

ജോയിന്റ് സെക്രട്ടറി എ. സുന്ദരേശൻ, ജനറൽ സെക്രട്ടറി എസ്. ജഗദീഷ്, ട്രഷറർ എ ആർ മുഹമ്മദലി, പരമേശരൻ, പഴയ താരങ്ങളായ സി എച്ച് വേലായുധൻ (റെയിൽവേ ) പാർത്ഥസാരഥി ( പോലീസ് ) ഗോപിനാഥ് ( ഫുട്ബോൾ കോച്ച്) എന്നിവർ പഴയ കാല ഫുട്ബോൾ കളികളുടെ ഓർമ്മകൾ പങ്കു വെച്ചു.

Advertisment