പാലക്കാട് : പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ 91 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നേതൃതല യോഗം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ്കുമാർ, ആർ സുകേഷ് മേനോൻ, ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്,എം ഉണ്ണികൃഷ്ണൻ,സി കരുണാകരനുണ്ണി, വി രാജ്മോഹൻ,
ടി മണികണ്ഠൻ, സി വിപിന ചന്ദ്രൻ, എ അജി, എം സുരേഷ് കുമാർ, വി ജയരാജ്, രമേഷ് അല്ലത്ത്, കെ പ്രദീപ് കുമാർ, കെ നന്ദകുമാർ,എം വത്സകുമാർ, സി എൻ പ്രസന്നകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ കെഎസ് അശോക് കുമാർ, വനിതാ യൂണിയൻ ഭാരവാഹികളായ ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ എന്നിവർ സംസാരിച്ചു.