കുറവിലങ്ങാട് സ്വരുമ പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സംഗമം നടത്തി

New Update
d4004d53-116e-48bf-a556-03dc3f080a3e

കുറവിലങ്ങാട്: സ്വരുമ പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് സംഗമം  മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കിടപ്പു രോഗികളെ പരിചരിക്കുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സ്വരുമ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃക പരമെന്നു മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു  സ്വരുമ പ്രസിഡണ്ട് ഷിബി തോമസ് വെള്ളായിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. 

Advertisment

സ്വരുമയുടെ പ്രവർത്തന മേഖലയായ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ,ഉഴവൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, പാലിയേറ്റിവ് വാളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.  ജില്ലാ പഞ്ചായത്തംഗം   ജോസ് മോൻ മുണ്ടയ്ക്കൽ, കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റ് സിബിമാണി ഉഴവൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ സിന്ധുമോൾ ജേക്കബ്,  മിനിമത്തായി ബെൽജി ഇമ്മാനുവൽ,  സ്വരുമ സെക്രട്ടറി തോമസ് കട്ടയ്ക്കൽ, കോ ഓഡിനേറ്റർ ബെന്നി കോച്ചേരി വൈസ് പ്രസിഡണ്ട് മിനിമോൾ ജോർജ്  തുടങ്ങിയവർ പ്രസംഗിച്ചു.     

Advertisment