പത്തനംതിട്ട: മുതിർന്ന പൗരന്മാരോടുളള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു.
'വീട്ടിലെ ചങ്ങാതി' ശീർഷകത്തിൽ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോ മത്സരത്തിനായി ptadsjoevents@gmail.com ൽ അയക്കണം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്കാണ് അവസരം. അപേക്ഷകന്റെ പേര്, ഫോൺ നമ്പർ, സ്കൂൾ/കോളജിന്റെ പേര് എന്നിവ അപേക്ഷയിൽ ഉൾപെടുത്തണം.
അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ചുവരെ. ഫോൺ :0468 2325168 , 8281999004.
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെൽഫി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു.
സ്വന്തം മുത്തശി മുത്തശന്മാരോടൊത്തുള്ള സെൽഫികൾ ptadsjoevents@gmail.com ൽ അയച്ച് നൽകണം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്കാണ് അവസരം.
സെൽഫി യോടൊപ്പം വിദ്യാർഥിയുടെ പേര്, ഫോൺ നമ്പർ, സ്കൂളിന്റെ പേര് എന്നിവ ഉൾപെടുത്തണം. അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ച്. ഫോൺ : 0468 2325168 , 8281999004.