/sathyam/media/media_files/2026/03/06/a05fb96f-3d46-4339-ab16-7468bd62d9d0-2026-03-06-14-48-25.jpg)
പൊന്നാനി: ലോകത്തിൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധത്തിൻറയും വിലാപത്തിൻറയും സാഹചര്യത്തിൽ സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് പി നന്ദകുമാർ എം എൽ എ പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടത്തിയ സമൂഹ നോമ്പുതുറയുടെ ഭാഗമായുളള സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റേയും കാഹളം മുഴക്കിയും ലോകജനതയെ ആശങ്കയിലാഴ്ത്തിയ യുദ്ധത്തെ അപലപിച്ചും നടന്ന ഇഫ്താർ - സൗഹൃദ സംഗമം പി സി ഡബ്യു എഫിൻറ വിവിധ ജനക്ഷേമപദ്ധതികളുടെ ഭാഗമായ സഹായ വിതരണങ്ങളുടെ വേദി കൂടിയായി.
യുദ്ധം അവസാനിച്ച് സമാധാനം പുലരാനുള്ള പ്രത്യേക പ്രാർത്ഥനയും നടത്തി മഖ്ദും എം പി മുത്തു കോയ തങ്ങൾ നേതൃത്വം നൽകി.
/filters:format(webp)/sathyam/media/media_files/2026/03/06/eefcb649-6118-40f1-a40d-b5e938cf671f-2026-03-06-14-58-54.jpg)
സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ഉൾപ്പെടെ മുവ്വായിരത്തോളം പേർ സമൂഹ നോമ്പുതുറയിൽ സൗഹൃദം രുചിച്ചു. പി സി ഡബ്ലിയു എഫ് ഗ്ലോബൽ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരനും ഫൌണ്ടേഷൻ ഉപദേശകസമിതി ചെയർമാനുമായ കെ പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ മുഖ്യാതിഥിയായിരുന്നു.
"കൂടെയുള്ളവർക്ക് കൂടൊരുക്കാം" എന്ന ആശയത്തോടെ ഫൌണ്ടേഷൻ ആരംഭിച്ച ഹോം പ്രൊജക്റ്റ് പ്രകാരമുള്ള ആദ്യ വീടിന്റെ ഡിസൈൻ പ്രകാശനം അക്ബർ ഗ്രൂപ്പ് സ്ഥാപകനും സാരഥിയുമായ ഡോ. കെ വി അബ്ദുൽ നാസർ നിർവ്വഹിച്ചു. ഇഫ്താർ സംഗമം വലിയൊരു ജീവകാരുണ്യ പദ്ധ്വതിയുടെ ആദ്യ കാൽവെപ്പിന് കൂടി സാക്ഷിയാകുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രോമ കെയർ ടീമിന് യൂണിഫോം വിതരണം, കഅബ് ചികിത്സാ സഹായ സമിതിക്ക് ഫണ്ട് നൽകൽ, വിദ്യാഭ്യാസ സഹായ വിതരണം 'സ്വാശ്രയ തൊഴിൽ സംരംഭം തയ്യൽ മെഷീൻ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുബ്സിറ സിറാജ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വത്സല കുമാർ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഖദീജ മുത്തേടത്ത്, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് സുബൈർ ഉദിനുപ്പറമ്പിൽ, അജയ് മോഹനൻ, ടി എം സിദ്ധീഖ്, അജിത് കോളാടി,
രവി തേലത്ത്, അഹ്മദ് ബാഫഖി തങ്ങൾ, കെ പി നൗഷാദ് അലി, മുഹമ്മദ് പൊന്നാനി, പി പി സക്കീർ തുടങ്ങിയവർ ആശംസകൾ നേർന്നു.
/filters:format(webp)/sathyam/media/media_files/2026/03/06/a5dc7d0e-0882-4231-be6b-8ec7627ed801-2026-03-06-14-59-25.jpg)
ടി കെ അഷ്റഫ്, ഒ സി സലാഹു, സി കെ മുഹമ്മദ് ഹാജി , പ്രൊഫ: വി കെ ബേബി, റഫിഖ് നഹൽ എന്നിവരും സംബന്ധിച്ചു.
പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതവും സംഘാടക സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us