/sathyam/media/media_files/2026/02/21/0ae11156-3860-41cd-b788-c85be777878c-2026-02-21-18-53-45.jpg)
തൊടുപുഴ : വര്‍ധിച്ചു വരുന്ന ട്രാഫിക് ഉള്‍പ്പെടെയുള്ള നഗരത്തിന്‍റെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്‍റ്സ് അസ്സാസേിയേഷന്‍ കേരളഹോട്ടല്‍സ് ആന്‍റ്ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ( കെ.എച്ച്.എഫ്.എ ) ബില്‍ഡിംഗ് ഓണേഴ്സ് അസ്സാസേിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ പി ജെ ജോസഫ് എം ല്‍ എ തൊടുപുഴ ഗസ്റ്റ് ഹൗസില്‍ പ്രത്യേക യോഗം വിളിച്ചു.
തൊടുപുഴ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ദീപക്, മുന്‍ ചെയര്‍മാന്‍ എ എം ഹാരിദ്, തഹസില്‍ദാര്‍, ജ ണ ഉ, മോട്ടോര്‍ വാഹന വകുപ്പ്,് പോലീസ് ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിവേദനത്തില്‍ ആവശ്യമുന്നയിച്ച ഇരുപതോളം കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡിലെ മണ്ണ് ലെവല്‍ ചെയ്തു പാര്‍ക്കിങ്ങിന് ഉപയോഗപ്പെടുത്തുക, പുഴയോര ബൈപ്പാസിന്‍റെ തുടക്കത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പഴയ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റുന്നതിനു വേണ്ട കാര്യങ്ങള്‍ ദ്രുതഗതിയിലാക്കുക, വഴിയോര കച്ചവടക്കാര്‍ക്കായി വെന്‍ഡേര്‍സ് സോണ്‍ നടപ്പിലാക്കുക, ബസ് സ്റ്റോപ്പുകള്‍ക്കു സമീപം നടത്തുന്ന ഉന്തുവണ്ടി കച്ചവടം ഉള്‍പ്പെടെ ഒഴിവാക്കുക, മാര്‍ക്കറ്റിലെ വഴിയോര കച്ചവടം ഉള്‍പ്പെടെ നീക്കം ചെയ്യുക തുടങ്ങിയ സാധ്യമായ എല്ലാ റോഡുകളിലും ഒരു സൈഡ് മാത്രം പാര്‍ക്കിങ്ങ് ആക്കുക.
കാരിക്കോട് ജില്ലാ ആശുപത്രിപ്രവേശനകവാടത്തിനു കൈവരി സ്ഥാപിക്കുക, മോര്‍ ജംഗ്ഷനില്‍ ട്രാഫിക് ബ്ലോക്ക് വരുന്നതിനു പ്രധാന കാരണമായിട്ടുള്ള ഇടതു വശംകൂടി പോകുന്നതിന്കൂടുതല്‍ പോലീസ് സേവനം പ്രാപ്യമാക്കുക, പഴയപാലത്തിന്‍റെ നടപ്പാതയുടെ അറ്റകുറ്റപണികള്‍ ഉടന്‍ ശരിയാക്കുക, പുഴയോര ബൈപ്പാസിന്‍റെ എന്‍ട്രന്‍സിന്‍റെ മുമ്പില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുക,സിവില്‍ സ്റ്റേഷന്‍റെ ഓഫീസിന്‍റെ താഴെ കൂട്ടിയിട്ടിട്ടുള്ള ഉപയോഗ ശൂന്യമായ സാധനങ്ങളും, പഴയ വാഹനങ്ങളും ഉടന്‍ നീക്കം ചെയ്യുക, ബസ്സുകള്‍ സ്റ്റോപ്പുകളില്‍ മാത്രം റോഡിന് അരികില്‍ പരമാവധി ഒതുക്കി നിര്‍ത്തുക.
ഒരു മണിക്കൂറില്‍ കൂടുതലായും ,അലക്ഷ്യമായും പാര്‍ക്ക്ചെയ്യുന്ന വാഹനങ്ങളില്‍ പോലീസിന്‍റെ വാണിംഗ് സ്റ്റിക്കര്‍ ഒട്ടിക്കുവാനും, തുടര്‍ന്നും ആവര്‍ത്തിക്കുന്നവര്‍ക്ക് ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക, ടിപ്പര്‍ ലോറികളുടെ സമയം രാവിലെ 8.30 മുതല്‍ 10 വരെ ഒഴിവാക്കുക ,ഓടകളുടെ മുകളില്‍കേടായ സ്ലാബുകള്‍ ഉടന്‍മാറ്റി സ്ഥാപിക്കുക, ഓടകളുടെ മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് പ്രാബല്യത്തില്‍ വരുത്തുവാനും, വഴിവിളക്കുകള്‍ കൂടുതല്‍ പ്രകാശമുള്ളതാക്കി പുന?സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും തീരുമാനിച്ചത് .തീരുമാനങ്ങള്‍ ലഖുലേഖയായി നഗരത്തില്‍ വിതരണം ചെയ്യും.
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെയും കെ എച് എഫ് എ യുടെയും, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍റെയും ഭാരവാഹികള്‍ ആയ ടി സി രാജു തരണിയില്‍, എം എന്‍ ബാബു മന്തളിരും പാറ, ജോസ് വര്‍ക്കി കാക്കനാട്ട്, സി കെ നവാസ് , അനില്‍ പീടികപ്പറമ്പില്‍ , ജോസ്ലട്ട് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us