/sathyam/media/media_files/2026/02/27/1-2026-02-27-13-56-22.jpg)
വേങ്ങശ്ശേരി : അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൻ്റെയും വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൻ്റെയും അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വെച്ച് 'പുകയില മുക്ത ലഹരി മുക്ത ഗ്രാമവും വിദ്യാലയവും' എന്ന പരിപാടിയുടെ ഭാഗമായി പോലീസ് - എക്സൈസ് - ആരോഗ്യ വകുപ്പുകളുടെ സംയുക്ത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ഇ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൃഷ്ണപ്രകാശ്, ഒറ്റപ്പാലം എസ് എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് എം.മോഹനൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ വിനോദ്, ഒറ്റപ്പാലം ജനമൈത്രി പോലീസ് ഓഫീസർ വിനോദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിദ്യ മോൾ, ഗോപിക കൃഷ്ണ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ബിനു, പ്രധാനാദ്ധാപകൻ എം.ശശികുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us