പ്രസന്നൻ മുളഞ്ഞൂരിന്റെ ഹ്രസ്വചിത്രം 'കേരളമാണെന്നോർത്തോളൂ' കല്ലടിക്കോട് ബാലസിനിമാസിൽ പ്രകാശനം ചെയ്തു

New Update
20260221_163845
പാലക്കാട്‌ :കേരളത്തിന്റെ സാമൂഹ്യ ജീവിത പശ്ചാത്തലത്തിൽ വൈകാരികഭാവങ്ങളെ കോർത്തിണക്കി പ്രസന്നൻ മുളഞ്ഞൂർ ഒരുക്കിയ പന്ത്രണ്ടാമത് ഹ്രസ്വചിത്രം
Advertisment
'കേരളമാണെന്നോർത്തോളൂ' കല്ലടിക്കോട് ബാല സിനിമാസിൽ നടന്ന ചടങ്ങിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത  പ്രകാശനം ചെയ്തു.
ചിത്രത്തിന്റെ സംവിധായകൻ പ്രസന്നൻ മുളഞ്ഞൂർ ആമുഖഭാഷണം നടത്തി.
 അതിജീവനത്തിന്റെ സന്ദേശമാണ് ഈ ചിത്രം.ജീവിതോൻമുഖമായ
കഥാപാത്രങ്ങളുടെ പല മാനസിക ഭാവങ്ങളെയും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
കല്ലടിക്കോട് സ്വദേശികളായ ശ്രീനി ശ്രീലക്ഷ്മി,പ്രദീപ്‌ കല്ലടിക്കോട്,കൃഷ്ണൻകുട്ടി,ശ്രീഉണ്ണി,എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫിംഗർ പ്രിന്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്.ചിത്രത്തിൽ പ്രധാന വേഷം ചെയ്ത് അടുത്തിടെ അന്തരിച്ച വിപ്ലവം ബാലൻ എന്ന കലാകാരന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.
  ഷിനോദ് ഒളവട്ടൂർ,ശിവകുമാർ മുളഞ്ഞൂർ,ശരത് മുതുതല, ജയപ്രകാശ്.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമലത,രാധ,തുടങ്ങിയവർ ചിത്രത്തിന്റെ പ്രകാശന സദസ്സിൽ സംസാരിച്ചു.
Advertisment