New Update
/sathyam/media/media_files/2025/12/26/sahib-2025-12-26-21-40-25.jpg)
പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പ്രമുഖ പ്രവാസി സംഘാടകനുമായിരുന്ന കുഞ്ഞുമുഹമ്മദ് സാഹിബ് (ചന്ദ്രിക കുഞ്ഞുമുഹമ്മദ്) അന്തരിച്ചു. അർബുദ രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
Advertisment
ദീർഘകാലം പ്രവാസലോകത്ത് സജീവമായിരുന്ന അദ്ദേഹം അബുദാബി കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, ഇസ്ലാമിക് സെന്റർ മുൻ സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുസ്ലിം ലീഗിന്റെയും മറ്റ് സാമൂഹിക സംഘടനകളുടെയും മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us