കോട്ടയം പുതുവേലി ക്ഷീരസംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും മില്‍മ ഷോപ്പിയുടെയും ഉദ്ഘാടനം ഫ്രാന്‍സീസ് ജോര്‍ജ് എംപി നിര്‍വഹിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, പുതുവേലി ക്ഷീരസംഘം പ്രസിഡന്റ് എല്‍ദോ ജോണ്‍, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ള തുടങ്ങിയവര്‍ സമീപം
പുതുവേലി: ക്ഷീരസംഘത്തിന്റെ നവീകരിച്ച കെട്ടിടവും മില്‍മ ഷോപ്പിയും ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഫ്രാന്‍സീസ് ജോര്‍ജ് എംപിയും കെട്ടിടം മോന്‍സ് ജോസഫ് എംഎല്‍എയും മില്‍മ ഷോപ്പി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ളയും ഉദ്ഘാടനം ചെയ്തു.
എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. പുതുവേലി ക്ഷീരസംഘം പ്രസിഡന്റ് എല്‍ദോ ജോണ്‍ അധ്യക്ഷനായി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ആദ്യ വില്പന നിര്‍വഹിച്ചു. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മികച്ച ക്ഷീരകര്‍ഷകനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. മാത്യു ക്ഷീരകര്‍ഷകരുടെയും സംഘം ജീവനക്കാരുടെയും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 38 വര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച വി.ആര്‍. രാജേന്ദ്രനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജിവും സംഘം പ്രസിഡന്റ് എല്‍ദോ എടത്തട്ടേലും ചേര്‍ന്ന് ആദരിച്ചു.
ജോര്‍ജ് കെ. പീറ്റര്‍, കൊറ്റംകൊമ്പില്‍, സി.ആര്‍. ശാരദ, ജോജോ ജോസഫ്, ജിമ്മി ജെയിംസ്, തങ്കമണി ശശി, എം. ശ്രീകുമാര്‍, കെ.എസ്. ശ്രീനിവാസന്‍, ബിന്ദു എന്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീര മേഖലയിലെ കര്‍ഷകരുടെ നഷ്ടം കുറയ്ക്കാന്‍ ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എംപിക്ക് ഉഴവൂര്‍ ബ്ലോക്കിന് കീഴിലെ 20 ക്ഷീരസംഘം പ്രസിഡന്റുമാര്‍ ഒപ്പിട്ട നിവേദനം നല്‍കി.