ഒച്ച മ്യൂസിക് ഫെസ്റ്റിവലില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച് റാപ്പര്‍ രാജ കുമാരി

New Update
rapper rajakumari

കൊച്ചി: ഗ്രാമി നോമിനേഷന്‍ നേടിയ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ റാപ്പര്‍ രാജ കുമാരി ഒച്ച മ്യൂസിക് ഫെസ്റ്റിവലില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച് കൊച്ചിയെ ത്രസിപ്പിച്ചു. കൊച്ചി കളമശ്ശേരി ചക്കോളാസ് മില്‍സിലെ ദി ഗ്രൗണ്ട്‌സ് വേദിയില്‍ നടന്ന ഒച്ച മ്യൂസിക് ഫെസ്റ്റിവലില്‍ 'സിറ്റി സ്ലംസ്', 'മേഡ് ഇന്‍ ഇന്ത്യ', 'ജവാന്‍', 'ബോണ്‍ ടു വിന്‍', 'റെവോള്‍വര്‍'തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങനങ്ങളാണ് അവതരിപ്പിച്ചത്.

Advertisment


ഇതൊരു സാധാരണ മ്യൂസിക് പെര്‍ഫോമന്‍സ് അല്ലെന്നും ഒരു സാംസ്‌കാരിക സംവാദമാണെന്നും പരിപാടിയ്ക്ക് ശേഷം അവര്‍ പ്രതികരിച്ചു. ഇനിയും കേരളത്തില്‍ ഇത്തരം പെര്‍ഫോമന്‍സ് നടത്താനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. രാജ കുമാരിയുടെ സാന്നിധ്യം ഒരു പെര്‍ഫോമന്‍സിനപ്പുറം ആഗോള കലാസാന്നിധ്യവും കേരളത്തില്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിപ്പ്-ഹോപ്പ് സംസ്‌കാരവും തമ്മിലുള്ള ഒരു സാംസ്‌കാരിക പാലമായി മാറി.  

Advertisment