/sathyam/media/media_files/2026/03/05/img-20260304-wa0604-2026-03-05-13-44-39.jpg)
കോഴിക്കോട് : മലയാള ചലച്ചിത്ര ശാഖയുടെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണവും,വരദം മീഡിയ 'ആർക്കും പാടാം' ഗാനാലാപന സദസും വൈവിധ്യമാർന്ന പരിപാടികളോടെ കോഴിക്കോട് ടൗൺഹാളിൽ നടത്തി.
ആർക്കും പാടാം സംഗീത കൂട്ടായ്മയുടെ കോഴിക്കോട് ചാപ്റ്ററിന്റെ ബാനറിലായിരുന്നു 'രവീന്ദ്രജാലം സീസൺ 3' എന്ന ഈ ഒരു ദിവസം നീണ്ട സംഗീത പരിപാടി അരങ്ങേറിയത്.
വൈകീട്ട് നടന്ന രവീന്ദ്രൻമാസ്റ്റർ അനുസ്മരണവും , വിജയികൾക്കുള്ള പുരസ്കാര വിതരണവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ ഉണ്ണി വരദം അധ്യക്ഷനായി. ഓൺലൈനായും, ഓൺ സ്റ്റേജ് ആയും സംഘടിപ്പിച്ച കരോക്കെ ഗാനാലാപന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു. ഒന്നാം വിഭാഗത്തിൽ (10-17 വയസ്)അഭിരാമി ശ്രീകൃഷ്ണപുരം ഒന്നാം സ്ഥാനവും, അഥർവ് രണ്ടാം സ്ഥാനവും,യദു പ്രത്യേക പ്രോത്സാഹന സമ്മാനവും നേടി.രണ്ടാം വിഭാഗം (18-29 വയസ്) ഒന്നാം സ്ഥാനം പ്രസീല സനൽകുമാറും ,രണ്ടാം സ്ഥാനം ഗ്രീഷ്മ ശങ്കറും കരസ്ഥമാക്കി. മൂന്നാം വിഭാഗം (30 വയസിന് മുകളിൽ) രോഹിണി വാര്യർ,മുരളീധരൻ എന്നിവർ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി.
ഓൺലൈൻ ആയി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ഭവ്യയ്ക്കും , രണ്ടാം സ്ഥാനം സുമയ്ക്കും,മൂന്നാം സ്ഥാനം എം.അംബികയ്‌ക്കും ലഭിച്ചു. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രൻ ഓൺലൈനിൽ അനുസ്മരണ സന്ദേശം നൽകി. വിസ്മയയുടെ നേതൃത്വത്തിലുള്ള ടീം കലാർപ്പണയുടെ നൃത്തശില്പം രവീന്ദ്രസംഗീത സ്മരണകൾക്ക് മിഴിവേകി. രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ മാത്രം കോര്‍ത്തിണക്കിയ സംഗീതനിശ ജിഷ ഉമേഷും കുഞ്ഞികൃഷ്ണൻ കമ്പല്ലൂരും നയിച്ചു. നടൻ ഹരീഷ് കുമാർ, സുധ കാവങ്ങാട്ട്, രശ്മി കാര്യാൽ, ,ജയേഷ് മുതുകുറുശ്ശി, സച്ചി.ടി, എം,ഷാമിനി മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്, തുടങ്ങിയവർ സംസാരിച്ചു.
താളം തെറ്റുമോ, ശ്രുതി പിഴക്കുമോ എന്ന ഭയമില്ലാതെ വിമർശിക്കപ്പെടുമോ എന്ന ആശങ്കയില്ലാതെ, വീട്ടിലെ നാലു ചുമരുകൾക്കുള്ളിൽ അല്ല,ഒരു കൂട്ടം ആസ്വാദകർക്ക് മുമ്പിൽ ആർക്കും പാടാം എന്ന ആശയവുമായി 13 വർഷം മുമ്പ് മലമ്പുഴയിൽ ആരംഭിച്ചതാണ് ആർക്കും പാടാം ടീമിന്റെ ഈ സംഗീതയാത്ര.ആർക്കും പാടാം എന്ന് കേട്ടറിഞ്ഞ് പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഈ കൂട്ടായ്മയുടെ ഭാഗമാവുന്നു . കഴിവുണ്ടായിട്ടും പല കാരണത്താൽ അവസരം ലഭിക്കാതെ പോയ വിവിധ പ്രായത്തിലുള്ളവരാണ് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഈ കൂട്ടായ്മയിലുള്ളത്.
വിവിധ മേഖലയിലുള്ളവർ 'ആർക്കും പാടാം' കൂട്ടായ്മയിലൂടെ സംഗീതത്തിനായി ഒത്തുചേരുമ്പോഴുംസാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയുള്ള സേവന പരിപാടികളും,സംഗീത സാന്ത്വന പരിചരണവും ടീം ആർക്കും പാടാം ഫാമിലിയുടെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us