New Update
/sathyam/media/media_files/2025/04/03/xkECar16xw6L8NIAGF5e.jpg)
പാലക്കാട്: പാലക്കാട് - മലമ്പുഴ റോഡിലൂടെ പോകുന്നവർക്ക് വിശ്രമിക്കാനായി മരത്തണലിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പടങ്ങളിൽ പലതും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. രാത്രിയായാൽ ഇത്തരം ഇരിപ്പടങ്ങളിൽ ഭിക്ഷാടകരും മദ്യപാനികളും തമ്പടിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
Advertisment
അതെ തുടർന്ന് രാത്രികളിൽ പോലീസ് പട്രോളിങ്ങും ശക്തമാക്കിയിരുന്നു. സ്ഥാപിക്കുമ്പോൾ ഉള്ള പെയ്ന്റല്ലാതെ പിന്നീട് പെയ്ന്റടിക്കാത്തതിനാൽ പലതും തുരുമ്പുപിടിച്ചു തുടങ്ങി. കൃത്യമായ പരിപാലനം വേണമെന്ന് രാവിലേയും വൈകിട്ടും ഇതു വഴി നടക്കാനിറങ്ങുന്നവർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us