സമന്വയ കലാ സംസ്ക്കാരിക വേദി പാട്ടുത്സവം ഗ്രാന്റ് ഫിനാലെ ഗായക പുരസ്കാരങ്ങൾ. മണ്ണൂർ രാജകുമാരനുണ്ണി പുരസ്കാരവിതരണം നടത്തി

New Update
20260131_202547(0)
പാലക്കാട്‌: സമന്വയ പാട്ടുത്സവം ഗ്രാന്റ് ഫിനാലെ ഗായക പുരസ്കാരം-2026 പ്രഖ്യാപിച്ചു.സമന്വയ സെക്രട്ടറി വി.പി.ജയരാജൻ വിജയികളെ പ്രഖ്യാപിച്ചു. 
Advertisment
മണ്ണൂർ രാജകുമാരനുണ്ണി മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരവിതരണം നിർവഹിച്ചു.സമന്വയ പ്രസിഡന്റ് സി കെ.ജയശ്രി അധ്യക്ഷയായി.
  വാണി എസ് മാരാർ,ആര്യ സതീഷ്,ജയേഷ് മുതുകുറുശ്ശി എന്നിവർ യഥാക്രമം ആദ്യം മൂന്ന് സ്ഥാനങ്ങൾ നേടി.വയലാർ ഗാന റൗണ്ടും സെമി ക്ലാസിക്കൽ ഗാന റൗണ്ടുമായിരുന്നു മത്സര പരിപാടി.ഫൈനലിൽ പങ്കെടുത്ത 20 ഗായകരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 
  പി.എം.ബൾക്കീസ്, കെ.എസ്.സുധീർ,കെ.ആർ. ബിന്ദു.കോമള വല്ലി സി.പി.,കെ. കോമളകുമാരി,ഗിരീഷ് കുമാർ, കെ.പി.ഉണ്ണികൃഷ്ണൻ, ദിനചന്ദ്രൻ,പ്രിയ രവികുമാർ, വിനോദ് കാഞ്ഞിക്കുളം തുടങ്ങിയവർ പാട്ടുത്സവം സമാപന ചടങ്ങിൽ സംസാരിച്ചു. 
Advertisment