​പട്ടികജാതി അവകാശ സംരക്ഷണ മുദ്രാവാക്യമുയർത്തി ആറ്റിങ്ങലിൽ പട്ടിക ജാതി മോർച്ചയുടെ പ്രതിഷേധം ; ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ പട്ടികജാതി മോർച്ച ധർണ്ണ നടത്തി ; പിണറായി സർക്കാർ പട്ടിക ജാതിക്കാരെ കൊള്ളയടിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി.സുധീർ

New Update
29161285-a009-4433-a938-277233f72aee

ആറ്റിങ്ങൽ: പട്ടികജാതി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ബിജെപി പട്ടികജാതി മോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Advertisment

 ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പി. സുധീർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ പട്ടിക ജാതി ജന വിഭാഗങ്ങളെ കൊള്ളയടിക്കുകയാണെന്നും വിദ്യാർത്ഥികളുടെ ലപ്സം ഗ്രാൻ്റ് പോലും മുടങ്ങുകയാണെന്നും സുധീർ കുറ്റപ്പെടുത്തി . പട്ടിക ജാതി ജന വിഭാഗത്തെ രണ്ടാം തരം പൗരമാരായി കാണുന്ന സമീപനം കമ്യൂണിസ്റ്റ് സർക്കാരിന് ഭൂഷണമല്ലെന്നും സുധീർ പറഞ്ഞു.


​പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട് വകമാറ്റുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും, അർഹരായവർക്ക് വീടും ഭൂമിയും നൽകുന്നതിലെ കാലതാമസം പരിഹരിക്കണമെന്നും  അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു .


​പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ്  ശിവപ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ്  റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, ജില്ലാ വൈസ് പ്രസിഡൻറ് വക്കം സുനിൽ, പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിശാന്ത് വഴയില എന്നിവർ സംസാരിച്ചു.

പട്ടിക ജാതി ​മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിജിലാൽ സ്വാഗതം ആശംസിച്ചു. പ്രതിഷേധ പരിപാടിക്ക് പട്ടികജാതി മോർച്ച ജില്ലാ ഭാരവാഹികളായ വിനോദ്, ബിനു ചുള്ളിമാനൂർ, അനീഷ്, ശ്യാമള, രാജീവ് , വിക്രമൻ, ബിജു,രാജേഷ് വഴയില എന്നിവർ നേതൃത്വം നൽകി.

Advertisment