തൊടുപുഴയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി സീനായി ചാക്കോ നിര്യാതനായി

New Update
owner seenayi

തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി സീനായി ചാക്കോ എന്നറിയപെടുന്ന സീനായി ഹോട്ടൽ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ നിര്യാതനായി. 75 വയസ്സായിരുന്നു. മാതാവ് ഏലിയാമ്മ മത്തായി കുമ്മണ്ണൂർ കരിക്കാട്ടിൽ കുടുംബാം​ഗം. 

Advertisment

പിതാവ് പരേതനായ മത്തായി. ഭാര്യ പരേതയായ അന്നമ്മ ചാക്കോ മ്രാല മൂലക്കാട്ട് കുടുംബാം​ഗം. മക്കൾ: ആൽബർട്ട്, വിൽബെർട്ട്, റെജീന, മരിയാ, മാനുവൽ. മരുമക്കൾ: സിന്ധു, തോട്ടിനനിൽ(വെളിയന്നൂർ), ജെയിൻ, തോണക്കര(മുരിക്കാശ്ശേരി), ജോ, മുക്കാട്ടിൽ(കുമ്മണ്ണൂർ), സൈമൺ, പച്ചിക്കര(ചുങ്കം), ബെക്‌സി, ഇടപ്പള്ളി(കോട്ടയം). ഭൗതീകശരീരം വ്യാഴാഴ്ച്ച  വൈകിട്ട് അഞ്ചിന് തച്ചേട്ട് നഗറിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ.

Advertisment