ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/01/03/4g7boHd8CyNy5aKSISqG.jpg)
മലപ്പുറം : സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തിരൂരങ്ങാടിയിലെ പോരാട്ട ചരിത്രങ്ങളിലൂടെയുള്ള ഹെറിറ്റേജ് വാക്ക് ഇന്ന് രാവിലെ തിരുരങ്ങാടി യതീംഖാനയിൽ നിന്നും തുടങ്ങും. എസ് ഐ ഒ ദേശീയ സമിതി അംഗം വാഹിദ് ചുള്ളിപ്പാറ, ചരിത്രകാരനായ സമീൽ ഇല്ലിക്കൽ, മാധ്യമപ്രവർത്തകനായ ഷെബീൻ മെഹബൂബ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവർ പങ്കെടുക്കും.
Advertisment
ചരിത്രമുറങ്ങുന്ന തിരൂരങ്ങാടിയിലെ ആലി മുസ്‌ലിയാർ ദർസ് നടത്തിയ കിഴക്കേ പള്ളി , അറബി തങ്ങൾ മഖാം സ്ഥിതി ചെയ്യുന്ന നടുവിൽ ജുമുഅത് പള്ളി , തറമ്മൽ പള്ളി , സി എച് പ്രസ് , മമ്പുറം മഖാം , ഹജൂർ കച്ചേരി , ചെമ്മാട് ഹെറിറ്റേജ് മ്യൂസിയം എന്നീ സ്ഥലങ്ങളിൽ സന്ദർശിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us