സംസ്ഥാന ഹജ്ജ് കമ്മിറ്റി സാങ്കേതിക പരിശീലന ക്ലാസ് ആലത്തിയൂരിൽ

New Update
hajj

പൊന്നാനി: 2026 ലെ  വിശുദ്ധ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി  ഹജ്ജ് കമ്മിറ്റി മുഖേനയുള്ള  തീർത്ഥാടകരെ ഉദ്യേശിച്ചുകൊണ്ടുള്ള  സാങ്കേതിക പരിശീലന ക്ലാസ് ചമ്രവട്ടം ആലത്തിയൂരിൽ ഫെബ്രു 14, ശനിയാഴ്ച അരങ്ങേറും.   പൊന്നാനി നിയോജകമണ്ഡലത്തിൽ നിന്ന്  ഇത്തവണ  ഹജ്ജ് ഉദ്യേശിക്കുന്ന  ഹജ്ജ് കമ്മിറ്റി തീർത്ഥാടകർക്കുള്ള ഹജ്ജ് ക്ലാസ് ആണ് ഇത്.

Advertisment

പരിപാടി  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം  ഉസ്താദ്  കെ എം ഖാസിം കോയ  ഉദ്‌ഘാടനം ചെയ്യും.    ട്രൈനിംഗ് ഓർഗനൈസർ  ആലി മുഹമ്മദ് അധ്യക്ഷത വഹിക്കും.

ഹജ്ജ് വേളയിലും  സൗദിയിലേക്ക്   പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെയുള്ള വേളയിൽ തീർത്ഥാടകർ  ശ്രദ്ധിക്കേണ്ട  അനുഷ്ടാനപരവും  നിയമ പരവും  പൊതുവായുമുള്ള  കാര്യങ്ങൾ സംബന്ധിച്ച അവബോധം  നൽകുകയാണ്  സാങ്കേതിക പരിശീലനത്തിലൂടെ  സംസ്ഥാന ഹജ്ജ് കമ്മിറ്റി  ലക്ഷ്യമാക്കുന്നത്.

എല്ലാ ജില്ലയിലും  ഇത്തരം  ക്ലാസുകൾ  നടന്ന് വരുന്നതായി  സംഘാടകർ  വിവരിച്ചു.

Advertisment